JHL

JHL

.എം ഡി എസ് പരീക്ഷയിൽ കാസറഗോഡ് സ്വദേശിനി ഡോ.ഫാത്തിമ ഫർഹാനക്ക് ഒന്നാം റാങ്ക്

മംഗളൂരു (True News, July 26, 2020): എം ഡി എസ് പരീക്ഷയിൽ കാസറഗോഡ് ചൗക്കി സ്വദേശിനിക്ക് ഒന്നാം റാങ്ക്.  മംഗളൂരു യേനപ്പോയ യൂണിവേഴ്സിറ്റി എംഡിഎസ് പരീക്ഷയിൽ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിക്ക് ഒന്നാം സ്ഥാനം. കാവുഗോളി ഡോ. ഫാത്തിമ ഫർഹാനയാണ് 78 ശതമാനം മാർക്കോടെ യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ചൗക്കി  സ്വദേശി ഡോ. സഫ്‌വാൻ സുലൈമാൻ കാവിലിന്റെ ഭാര്യയും മൊഗ്രാൽപുത്തൂർ സ്വദേശി  എൻജിനീയർ ആരിഫ് മൊയ്തീൻ–സഫീരിയ ദമ്പതികളുടെ മകളുമാണ് ഫാത്തിമ. കൺസർവേറ്റീവ് ആൻഡ് എൻഡോഡോന്റിക്സ് വിഭാഗത്തിൽ ഒന്നാം റാങ്കും ഡ‍ോ. ഫാത്തിമ ഫർഹാനയ്ക്ക് തന്നെ. ഇപ്പോൾ ഉപ്പള കാവിൽസ് സ്മൈലി ഡ‍ന്റൽ ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്ന ഇവർ 2016ൽ ബിഡ‍ിഎസ് പരീക്ഷയിലും യേനപ്പോയ യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനവും സ്വർണപ്പതക്കവും നേടിയിരുന്നു.   മകൾ: ഇനായ കുല്‍സു കാവിൽ. ഏക സഹോദരൻ ഫറാസ് ബെംഗ്ലുരു റിവാ യൂണിവേഴ്സിറ്റിയിൽ ബിബിഎ–എൽഎൽബി മൂന്നാം വർഷ വിദ്യാർഥിയാണ്

No comments