JHL

JHL

ഇന്ത്യയിൽ ഒറ്റദിവസം ആയിരത്തിലധികം കോവിഡ് മരണം; നാൽപ്പത്തയ്യായിരത്തിലധികം പുതിയ രോഗികൾ;രാജ്യത്ത് സ്ഥിതി അതീവഗുരുതരം


ന്യൂഡൽഹി (True News, July 23,2020): ഇന്ത്യയിൽ ഒറ്റദിവസം ആയിരത്തിലധികം കോവിഡ് മരണം. നാൽപ്പത്തയ്യായിരത്തിലധികംപേർക്കാണ് ബുധനാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമായി ഇന്ത്യ. രോഗബാധയിൽ ഇന്നലെ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്. കോവിഡ് രോഗ വർധനവിന്റെ തോത് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളൊലൊന്നാണ് ഇന്ത്യ. മഹാരാഷ്ട്രയിൽ ഇന്നലെ പതിനായിരത്തിലധികം പേർക്കാണ് കോവ്ഡ്‌ ബാധിച്ചത്. ഡെൽഹിയിലൊഴികെ മറ്റെല്ലായിടത്തും സാഹചര്യം മോശമാകുന്ന അവസ്ഥയാണുള്ളത്.
ഇന്നലെ രാജ്യത്ത് ആകെ 1120 പേർക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. 45599 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1239684 ആയി. 29890 പേർ ഇതിനോടകം രോഗം ബാധിച്ചു മരിച്ചു. 

No comments