JHL

JHL

കോവിഡ് : പ്രതിദിന വർധനവിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ലോകത്ത് രണ്ടാമത്; ഇന്നെലെ മാത്രം 40000 രോഗികൾ, 675 മരണം


ന്യൂഡൽഹി (True News, July 20,2020): ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം ദ്രുതഗതിയിൽ വർധിക്കുന്നു. ഇന്നെലെ മാത്രം 40234 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലോകത്ത് അതിവേഗം കോവിഡ് പടരുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് ബാധയുടെ എണ്ണത്തിൽ ബ്രസിലിനെ പിന്തള്ളി അമേരിക്കയുടെ തൊട്ടുപിന്നിലെത്തിയിരിക്കുകയാണ് ഇന്ത്യയിപ്പോൾ.  അന്താരാഷ്ട്ര ഏജൻസിയായ വേൾഡോമീറ്റർസിന്റെ ഏറ്റവും പുതിയ കണക്കാണിത്.
നേരത്തെ പ്രതിദിനം അര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ബ്രസിലിൽ രോഗ വ്യാപനം അല്പം കുറഞ്ഞിട്ടുണ്ട്.
മരണസംഖ്യയിലും ഇന്ത്യ കുതിക്കുകയാണ്. ഇന്നലെ 675 പേർക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 27500 കടന്നു. ലോക രാജ്യങ്ങൾക്കിടയിൽ മെക്സിക്കോയിലും ബ്രസിലിലും യു എസിലും മാത്രമാണ് ഇന്ത്യയേക്കാൾ കൂടുതൽ പ്രതിദിന മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയേക്കാൾ കൂടുതൽ രോഗികൾക്കുള്ള ബ്രസിലിലും അമേരിക്കയിലും രോഗവ്യാപന തോത് കുറയുകയും മരണ നിരക്ക് കുറയുകയും ചെയ്തത് ആശ്വാസമായിട്ടുണ്ട്.
എന്നാൽ അമേരിക്കയുടെ അയൽരാജ്യമായ മെക്സിക്കോയിലെ സ്ഥിതി ഭീതിജനകമായി  തുടരുന്നു. ദിനം പ്രതി സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം വർധിക്കുന്നു എന്ന് മാത്രമല്ല ഉയർന്ന മരണ സംഖ്യയും മെക്സിക്കോക്ക് ഭീഷണിയാകുന്നു 

No comments