JHL

JHL

"നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അന്യേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക" വിമൻ ജറ്റിസ് മൂവ്മെന്റ്

കാസർകോട്(True News 20 July 2020): നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പരാതിയിൽ മുഴുവൻ പ്രതികളെയും നിയമത്തിന്  മുന്നിൽ കൊണ്ട് വരണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് സഫിയ സമീർ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

 പെൺകുട്ടിയും മാതാവിന്‍റെ ബന്ധുക്കളും നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയുടെ പിതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇത്തരം പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ പഴുതടച്ചുള്ള അന്യേഷണമാണ് നടത്തേണ്ടത്. ജില്ലയിലുണ്ടായ ഈ സംഭവത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ശക്തമായി അപലപിക്കുന്നു. മുഴുവൻ പ്രതികളേയും പിടികൂടുന്നത് വരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സമരരംഗത്ത് ഉണ്ടാവുമെന്നും അവർ അറിയിച്ചു

No comments