JHL

JHL

പുത്തിഗെ സ്വദേശി ഹുബ്ളിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.


കുമ്പള (True News, July 18,2020): പുത്തിഗെ സ്വദേശി ഹുബ്ളിയിൽ പനി ബാധിച്ച് മരിച്ചു. മുഗു പൊന്നങ്കള ഹൗസിൽ യു. എം. മുഹമ്മദ് കുഞ്ഞി(48)യാണ് മരിച്ചത്. ഹുബ്ലിയിൽ ഹോട്ടൽ തൊഴിലാളിയായിരുന്ന ഇദ്ദേഹം ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. 
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് ടെസ്റ്റിന് ശേഷം നെഗറ്റീവാണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. 
വളരെ പരോപകാരിയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ നിര്യാണം നാടിനെ ദു:ഖത്തിലാഴ്ത്തി.
ഭാര്യ: ഫൗസിയ. മക്കൾ: ഹാഫിള് അലി, ഹസൻ സദ്ദാദ്, ഫാത്തിമത്ത് മുഹ്സിന.
പരേതരായ ശേഖാലി-സൈനബ ദമ്പതികളുടെ മകനാണ്.

No comments