JHL

JHL

തീപിടുത്തം:മംഗളൂരു നഗരത്തിൽ മൂന്നു കടകൾ കത്തിനശിച്ചു


മംഗളൂരു (True News, July 30,2020): നഗരത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്നു കടകൾ കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്.മംഗളൂരു ബന്ദറിന് അടുത്ത് ബീബി അലാബി റോഡിലെ മൂന്നു കടകളാണ് കത്തിനശിച്ചത്. പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. പാണ്ടേശ്വരത്തു നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പഴയ ഉപകരണങ്ങളും ആക്രി സാധനങ്ങളും കൈകാരം ചെയ്യുന്ന കടകളിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുത ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

No comments