JHL

JHL

ഹൊസങ്കടിയിൽ കട കുത്തിത്തുറന്ന് കവർച്ച ;ബായാറിൽ സോളാർ പ്ലാന്റിൽ നിന്നും 67000 രൂപയുടെ കമ്പി മോഷ്ടിച്ചു.


ഹൊസങ്കടി (True News, July 30,2020): ഹൊസങ്കടിയിലും ബായാറിലും കവർച്ച. ഹൊസങ്കടിയില്‍ മൊബൈല്‍കട കുത്തിത്തുറന്ന് 24 മൊബൈല്‍ ഫോണുകളും ബായാറില്‍ സോളാര്‍ പ്ലാന്റ് ഫാക്ടറിയില്‍ കൂട്ടിയിട്ട കമ്പികളും കവര്‍ന്നു. അനാദിക്കടയുടെ ഗോഡൗണ്‍ കുത്തിത്തുറക്കാന്‍ ശ്രമമുണ്ടായി. വാമഞ്ചൂര്‍ മേലങ്കാടിയിലെ അബ്ദുല്‍ സത്താറിന്റെ ഉടമസ്ഥതയിലുള്ള ഹൊസങ്കടിയിലെ മ്യൂസിക് മൊബൈല്‍കടയുടെ ഷട്ടര്‍പൂട്ട് തകര്‍ത്താണ് 42,000 രൂപ വിലവരുന്ന മൊബൈല്‍ഫോണുകള്‍ കവര്‍ന്നത്. ഇന്നലെ ഉച്ചയോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തുറന്ന നിലയില്‍ കാണുന്നത്. 

ബായാര്‍ കൊമ്പങ്കളയില്‍ സോളാര്‍ പ്ലാന്റിന് സമീപം സൂക്ഷിച്ച 67,000 രൂപ വില വരുന്ന കമ്പികളാണ് കവര്‍ന്നത്. വെള്ളിയാഴ്ച    ജീവനക്കാര്‍ ഫാക്ടറി പൂട്ടി പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഹൊസങ്കടിയില്‍   പലചരക്കു കടയുടെ  ഗോഡൗണ്‍ കുത്തിത്തുറക്കാനും ശ്രമമുണ്ടായി.  മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


No comments