JHL

JHL

"പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവം, മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്ത് പെണ്കുട്ടിക്ക് നീതി ലഭ്യമാക്കുക" കാംപസ് ഫ്രണ്ട്

കാസറഗോഡ്(True News 20 July 2020): പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തു പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും കാംപസ് ഫ്രണ്ട് കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി ആമിനത്ത് ഹസ്ന പറഞ്ഞു.  പീഡനത്തിൽ പിതാവ് പങ്കാളിയായി എന്നത് മനസ്സാക്ഷിയെ നടുക്കുന്നതാണ്. ഇയാളടക്കമുള്ള മുഴുവൻ പ്രതികളെയും പോക്സോ ചുമത്തി ജയിലിലടയ്ക്കണം.
 അടുത്തകാലത്തായി ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രതികളെ നിസ്സാര വകുപ്പ് ചുമത്തി രക്ഷപെടാനുള്ള അവസരം നൽകുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങൾ അധികരിക്കാൻ കാരണം. മൂന്ന് മാസങ്ങൾക്ക് മുമ്പുണ്ടായ പാലത്തായി സംഭവം ഇതിന് ഉദാഹരണമാണ്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ സഹോദരിക്കായി ശക്തമായ സമരങ്ങളുമായി കാംപസ് ഫ്രണ്ട്  രംഗത്ത് വരുമെന്നും ഹസ്ന  പറഞ്ഞു.

No comments