JHL

JHL

ബൈക്കിൽ ടെമ്പോവാനിടിച്ചു യുവാവ് മരിച്ചു

മഞ്ഞനാടി:(True News, July 29,2020) ടെമ്പോ വാൻ ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുഹമ്മദ് റമീസ് (19 ) ആണ് മരിച്ചത്. മഞ്ഞനാടി തൗടുഗോളി റോഡിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇവിടെ മെക്കാനിക്ക് ആയി ജോലി ചെയുന്ന റമീസ് ജോലിക്കിടെ ഉച്ച ഭക്ഷണത്തിനു വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അതി വേഗത്തിൽ എതിരെ വന്ന ടെമ്പോ വാൻ റമീസ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ദേർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.



No comments