JHL

JHL

പൈവളികെ പഞ്ചായത്തിൽ അനാവശ്യമായി ഡ്രൈനേജ് നിർമിച്ചു പണം നഷ്ട്ടപെടുത്തുന്നതായി പരാതി

ഉപ്പള(True News 31 July 2020):പൈവളികെ പഞ്ചായത്തിലെ മൂന്നാം വാർഡ് സുന്നാട-ചിപ്പാർ റോഡും, യാതൊരു ആവശ്യവുമില്ലാതെ ഡ്രൈനേജും നിർമിച്ചു പണം നഷ്ട്ടപ്പെടുത്തുന്നതായി ആരോപണം. ജനങ്ങൾക്ക് അത്യാവശ്യമുള്ള പല കാര്യങ്ങളും നടത്തേണ്ട സമയത്താണ് ഇങ്ങിനെ പണം അനാവശ്യമായി ചിലവാക്കുന്നത്.

നാലര ലക്ഷം രൂപയാണിതിന് വേണ്ടി നീക്കി വെച്ചത്. ഒരാൾക്ക്‌ പോലും ഈ പദ്ധതി കൊണ്ട് ഗുണമില്ലെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം നടപടികളുമായി പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോയാൽ ശക്താമായ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു

No comments