JHL

JHL

കുമ്പള കിദൂർ പക്ഷി സങ്കേതത്തിലെത്തുന്നവർക്കായി താമസ സൗകര്യം ഒരുങ്ങുന്നു ; കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തിയ 2.75 കോടി രൂപയുടെ കുമ്പള ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരമാണ് കിദൂരിൽ ഡോർമിറ്ററി നിർമിക്കുന്നത്

കാസർകോട് (True News 8 August 2020): ജില്ലയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ കുമ്പള കിദൂരിൽ ഡോർമിറ്ററി ഒരുങ്ങുന്നു. കിദൂരിലെ പക്ഷിസങ്കേതത്തിന് സമീപം 45 സെന്റ് റവന്യൂഭൂമിയാണ് ഡോർമിറ്ററിക്കായി ഏറ്റെടുത്തത്. പക്ഷിനിരീക്ഷണത്തിനായി എത്തുന്ന വിദ്യാർഥികൾക്കും ഗവേഷകർക്കും നിരീക്ഷകർക്കും ഡോർമിറ്ററി പ്രയോജനപ്പെടുത്താൻ സാധിക്കും.
കളക്ടർ ഡോ. ഡി.സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. കളക്ടറുടെ നിർദേശപ്രകാരം ഡി.ടി.പി.സി.യാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകൾ വില്ലേജ് ഓഫീസർക്ക് കൈമാറിയതായി ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവൻ പറഞ്ഞു. നേരത്തേ നിശ്ചയിച്ചിരുന്ന ഭൂമി സാങ്കേതികപ്രശ്നം മൂലം ഒഴിവാക്കിയാണ് പുതിയ സ്ഥലം കണ്ടെത്തിയത്.ഡിസംബറോടെ പണി പൂർത്തിയാവും
കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തിയ 2.75 കോടി രൂപയുടെ കുമ്പള ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരമാണ് കിദൂരിൽ ഡോർമിറ്ററി നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാകും. പരിസ്ഥിതിസൗഹാർദമായി നിർമിക്കുന്ന കെട്ടിടത്തിൽ മുളയുൾപ്പെടെയുള്ളവ കൊണ്ടായിരിക്കും മുറികൾ വേർതിരിക്കുക. ജില്ലാ നിർമിതികേന്ദ്രം നിർമാണത്തിന് നേതൃത്വം നൽകും.

No comments