JHL

JHL

ചന്ദ്രഗിരിയും തേജസ്വിനിയും ഷിറിയ പുഴയും കരകവിഞ്ഞു; പലയിടങ്ങളിലും വെള്ളം കയറി. തളങ്കരയിൽ ജാഗ്രത പാലിക്കാൻ അധികൃതരുടെ നിർദേശം. ഉളുവാറിൽ വ്യാപക കൃഷിനാശം,ബായാറിൽ മണ്ണിടിച്ചിൽ



കാസർഗോഡ് (True News, Aug 8,2020):കനത്ത മഴയെത്തുടർന്ന് വ്യാപക നാശനഷ്ടം. ജില്ലയിലെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ചന്ദ്രഗിരി തേജസ്വിനി പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് കാസറഗോഡ് ബോവിക്കാനം ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കനത്ത മഴയെ തുടർന്ന് നഗരസഭയിലെ തെരുവത്ത് തളങ്കര പള്ളം പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.തളങ്കര കൊപ്പലിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് . കുന്നില്‍ എ യു പി സ്‌കൂളിലേക്ക് ഏതാനും കുടുംബങ്ങളെ മാറ്റി . തഹസില്‍ദാര്‍ എ വി രാജന്‍, തളങ്കര വില്ലേജ് ഓഫീസര്‍ ബദറുല്‍ഹുദാ, ഡി വൈ എസ് പി ബാലകൃഷ്ണന്‍, എസ് ഐ വിപിന്‍ എന്നിവരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി..
തെരുവത്ത് ഹൊന്നമൂല പ്രദേശത്തും 15 ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്
ബാവിക്കരയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇവിടെ ഏക്കറുകണക്കിന് അടക്ക കൃഷികവുങ്ങിൻ തോപ്പുകളിൽ വെള്ളം കയറിയിട്ടുണ്ട്.
തേജസ്വിനി പുഴയുടെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളായ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ നീലായി, പാലയി, ചാത്തമത്ത്, പോടോത്തുരുത്തി, കാര്യങ്കോട്, മുണ്ടെമ്മാട് പ്രദേശങ്ങളില്‍ വെള്ളം കയറി.
ഈ ഭാഗങ്ങളിലെ 15 ഓളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആളപായം ഇല്ല. ചാത്തമത്ത് പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിവരുന്നു. 
ഷിറിയ പുഴയും കരകവിഞ്ഞു; പലയിടങ്ങളിലും വെള്ളം കയറി. തളങ്കരയിൽ ജാഗ്രത പാലിക്കാൻ അധികൃതരുടെ നിർദേശം. ഉളുവാറിൽ വ്യാപക കൃഷിനാശം
ബായാർ മുളിഗദ്ദെയിൽ മുളിഗദ്ദെയിൽ  ഇന്ന്   പുലർച്ചയോടെ   മണ്ണിടിച്ചിൽ ഉണ്ടായി.   മണ്ണിടിച്ചിലിനെ തുടർന്ന്    അപകട  ഭീഷണിയിലായ പതിനഞ്ചു കുടുംബങ്ങളെ നാട്ടുകാർ മുൻകൈയെടുത്തു    മാറ്റിപ്പാർപ്പിച്ചു.

ഷിറിയ കരകവിഞ്ഞു; ഉളുവാർ, കളായി, പ്രദേശങ്ങളിൽ വെള്ളം കയറി
കുമ്പള: ഷിറിയ പുഴ കരകവിഞ്ഞതിനെത്തുടർന്ന് ഉളുവാർ, കളായി പ്രദേശങ്ങളിൽ വെള്ളം കയറി. പുഴയോര നിവാസികൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 
കിഴക്ക് കർണാടക അതിർത്തിയായ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുമ്പോഴാണ് ഷിറിയ പുഴകര കവിയുന്നത്. പുഴയിൽ ഇച്ചിലങ്കോട്  അണക്കെട്ട് സ്ഥിതി ചെയ്യുന്നതിനാൽ നീരൊഴുക്കിന് തടസമുണ്ടാകുന്നതുവഴി ഇച്ചിലങ്കോട്, ഉളുവാർ, പാച്ചാണി, കളായി, തുടങ്ങിയ പ്രദേശങ്ങളിൽ വെളളപ്പൊക്കമുണ്ടാകുന്നത്. 
പുഴക്കരയിലെ ഏക്കർ കണക്കിന് കവുങ്ങിൻ തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും വെള്ളം കയറിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കുമ്പള പഞ്ചായത്തിലെ ആറാം വാർഡിലാണ് ഉളുവാർ പ്രദേശം.
വെള്ളപ്പൊക്കം വ്യാപകമായ കൃഷി നാശത്തിനും അടക്കപോലുള്ള വിളനാശത്തിനും കാരണമായേക്കും.

ജില്ലയില്‍ മഴ ശക്തി പ്രാപിക്കുന്നതിനാല്‍ എതെങ്കിലും പ്രദേശങ്ങളില്‍ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് 'അടിയന്തിര സഹായം' ആവശ്യമെങ്കില്‍ ബന്ധപ്പെടണമെന്ന് ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി സൈഫുദ്ദീന്‍ അറിയിച്ചു.
1) ബിജു മാപ്പിളപ്പറമ്പില്‍ (അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡണ്ട്)- 9495678305
2) സി.ചന്ദ്രന്‍ മാസ്റ്റര്‍ വെള്ളൂര്‍- 94463 044 26
3) ബിജു മാത്തശ്ശേരി പാലാവയല്‍ - 9744175272
4)നിതിന്‍ തീര്‍ത്ഥങ്കര 75590 66719 (കാഞ്ഞങ്ങാട്/നീലേശ്വരം)
5) സൈഫുദ്ദീന്‍ - 9496091159.


No comments