JHL

JHL

മൂന്നാറിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം നാൽപ്പത്തിമൂന്നായി; മണ്ണിനടിയിൽപ്പെട്ടവരിൽ ആറു വനം വകുപ്പ് ജീവനക്കാരും;രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു.


മൂന്നാർ (True News, Aug 9,2020) : മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ നാൽപ്പത്തിമൂന്ന്   പേരുടെ മൃതദേഹം കണ്ടെടുത്തു, ഇനിയും മുപ്പതോളം പേർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാത്രി 10.45നാണ് കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മൂന്നു ദിവസം പിന്നിട്ടതിനാൽ മണ്ണിനടിയിൽപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത വിരളമാണ്. അതിനിടെ മണ്ണിനടിയിൽപ്പെട്ടവരിൽ ആറു ആറു വനം വകുപ്പ് ജീവനക്കാരും ഉൾപ്പെട്ടതായി വനം മന്ത്രി കെ രാജു അറിയിച്ചു. ഇവരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇനിയും നാലു പേരെ കണ്ടെത്താനുണ്ട്

മണ്ണിനടിയില്‍ പെട്ടവര്‍ക്കുവേണ്ടി എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു..

No comments