JHL

JHL

കുമ്പളയിൽ പ്രാഥമിക സമ്പർക്കത്തിൽ വന്നയാൾ കോവിഡ് പരിശോധനക്ക് വിധേയമായ ശേഷം പെരുന്നാൾ നമസ്കാരത്തിലും പെരുന്നാൾ സഹായ വിതരണത്തിലുമടക്കം പങ്കെടുത്തു. ഫലം വന്നപ്പോൾ പോസിറ്റിവ്; നിരവധിപേർ ആശങ്കയിൽ

കുമ്പള:(True News, Aug 1, 2020): കുമ്പളയിൽ ശനിയാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പെരുന്നാൾ നിസ്കാരത്തിന് പള്ളിയിലെത്തി. ഇതോടെ പള്ളിയിൽ നിസ്കാരത്തിനെത്തിയവർ ആശങ്കയിലായി. ഇയാൾ ജോലി ചെയ്യുന്ന കടയിലെ മറ്റു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു ദിവസം മുമ്പാണ് ഇയാൾ കൊവിഡ് ടെസ്റ്റിന് വിധേയനായത്. ശനിയാഴ്ച ഫലം വന്നപ്പോഴാണ് പൊസിറ്റീവ് ആണെന്ന് വ്യക്തമായത്.
അതിനിടെ ഇയാൾ നാട്ടിൽ ഒരു സംഘടനയുടെ കീഴിൽ മദ്റസ അധ്യാപകർക്ക് സഹായ വിതരണം നൽകുന്ന ചടങ്ങിൽ സംബന്ധിച്ചതായും പെരുന്നാൾ തലേന്ന് മറ്റു യുവാക്കളോടൊപ്പം പള്ളി ശുചീകരണത്തിൽ ഏർപ്പെട്ടതായും വിവരമുണ്ട്.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഇയാൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നേരത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന ഈ വാർഡ് ഒരാഴ്ചയ്ക്കിടെയാണ് പട്ടികയിൽ നിന്നും ഒഴിവായത്.
ഇയാൾ നമസ്കരിച്ച പള്ളിയിൽ നിസ്കാരത്തിനെത്തിയവരും ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരും ബന്ധുക്കളും പതിനഞ്ചു ദിവസത്തെ ക്വാറൻറീനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

No comments