JHL

JHL

കരിപ്പൂർ വിമാന ദുരന്തം; മരണം പതിനാറായി;പതിനഞ്ചുപേർ ഗുരുതരാവസ്ഥയിൽ.പൈലറ്റും സഹ പൈലറ്റും മരിച്ചു; കാസറഗോഡ് സ്വദേശികൾ സുരക്ഷിതരെന്ന് വിവരം


കോഴിക്കോട് (True News, Aug 7,2020): കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവെയിൽ നിന്നും തെന്നി മാറി മുപ്പത്തഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ പതിനാറു പേർ പരിച്ചതായി വാർത്ത ഏജൻസികൾ  അറിയിക്കുന്നു. 14 പേർ മരിച്ചതായി  വിവിധ ആശുപത്രുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളിൽ അറിവായിട്ടുണ്ട്. പൈലറ്റും സഹ പൈലറ്റും മൂന്നു സ്ത്രീകളും ഉൾപ്പെടെയാണ് ഇത്. വിമാനത്തിലുണ്ടായിരുന്നവരിൽ കാസറഗോഡ് സീതാംഗോളി സ്വദേശിയായ മുഹമ്മദ് അനസ്  കുണിയയിലെ ഒമുഹമ്മദ് റഫീഖ് , സലീന റഫീഖ് അബ്ദുല്ല ഷിഹാൻ എന്നിവരുമാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക വിവരം. ഉണ്ടായിരുന്നെന്നാണ് വിവരം. ഇവർ സുരക്ഷിതരാണെന്ന് അറിഞ്ഞിട്ടുണ്ട്.

ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയും സഹ പൈലറ്റ് അഖിലേഷുമാണ്  ആണ് മരിച്ച പൈലറ്റ്മാർ . നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിരികെ എത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 
ദുബായില്‍നിന്നുള്ളഎയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തില്‍പ്പെട്ടത്. 174 മുതിര്‍ന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം..
പത്തുപേര്‍ മരിച്ചതായാണ് വിവരം. യാത്രക്കാരില്‍ നാലുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചു. നേരത്തെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേരും മരിച്ചു. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീന്‍, ചെര്‍ക്കളത്തുപറമ്പ് സ്വദേശി രാജീവ് എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ രണ്ട് മൃതദേഹങ്ങളുണ്ട്. ഫറോഖ് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു.
അപകടത്തിനു പിന്നാലെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസുകളിൽ പരുക്കേറ്റ യാത്രക്കാരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കു മാറ്റി.ല്ലാ കലക്ടറും സ്ഥലം എംഎൽഎയും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ് വിമാനം തകർന്നത് . വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്. കനത്ത മഴയാണ് അപകടത്തിനു പകടത്തിനു കാരണമെന്നാണ് സൂചന.

No comments