JHL

JHL

ഉപ്പള ബായാർ മുളിഗദ്ദെയിൽ മണ്ണിടിച്ചിൽ;പത്തോളം വീടുകൾ ഭീഷണിയിൽ


ഉപ്പള : (True news, Aug 8,2020)  ഉപ്പള ബായാർ മുളിഗദ്ദെയിൽ   മണ്ണിടിച്ചിൽ  ബായാർ മുല്ലകുമരിയിൽ  ശനിയാഴ്ച പുലർച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്,  വലിയ ശബ്ദത്തോടെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവുകയായിരുന്നു. സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.  കുന്നിന്റെ ഒരു ഭാഗം വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരെത്തി സമീപത്തെ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.പത്തോളം വീടുകൾ  ഇപ്പോൾ അപകട ഭീഷണിയിലാണ് ഭീഷണിയിൽ.


No comments