JHL

JHL

കുമ്പളയിൽ യുവാക്കളെ ഒരു സംഘം അയുധങ്ങളുമായി ആക്രമിച്ചു.രണ്ടുപേർ ആശുപത്രിയിൽ


കുമ്പള (True News, Aug 8, 2020): കുമ്പളയിൽ അക്രമി സംഘം രണ്ടു യുവാക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. കുമ്പള മുളിയടുക്കയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റസാഖ് മുളിയടുക്കം അടുക്കം നിഷാത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ  കുമ്പള ഡോക്ടർസ് ഓസ്പിറ്റലിൽ ചികിത്സ യിലാണ് 
ഇതേ അക്രമി സംഘം നേരത്തെയും ഇവിടെ അക്രമങ്ങൾ നടത്തിയിട്ടുണ്ടത്രെ. .ഈ അക്രമികൾ മുളിയടുക്കം ജംഗ്ഷനിൽ ആൾ ഒഴിഞ്ഞ വീട്ടിൽ ദിവസവും മദ്യപികുകയും മദ്യലഹരിയിൽ പ്രദേശവാസികളെ ശല്യം ചെയ്യുന്നതും പതിവായിരുന്നു .ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി  മദ്യലഹരിയിൽ ആൾ ഒഴിഞ്ഞ വീടിനടുത്ത് വെച്ച് വാഹനം  തടഞ്ഞു നിഷാദിനെ ആയുധങ്ങളുമായി പരിക്ക് ഏല്പിക്കാൻ ശ്രമിക്കുകയും സംഭവം അറിഞ്ഞെത്തിയ  റസാഖിനെ ആക്രമിക്കുകയായിരുന്നു  അക്രമികൾ ആർ എസ് എസ് പ്രവർത്തകരാണെന്ന് നാട്ടുകാർ പറയുന്നു 

No comments