JHL

JHL

തൊക്കോട്ട് ബൈക്കപകടം; ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം



തൊക്കോട്ട്(True News, Aug 8, 2020) : തൊക്കോട്ട് നേത്രാവതി പാലത്തിൽ ബൈക്കപകടം. ബൈക്ക് യാത്രക്കാരനായ ഇരുപത്തിരണ്ടുകാരൻ തൽക്ഷണം മരിച്ചു. ഉള്ളാൾ അലെക്കൽ സ്വദേശി മുഹമ്മദ് ഷബീർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്നും ഉള്ളാളിലെ തന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നേത്രാവതി പാലത്തിൽ വെച്ച് ഇയാൾ സഞ്ചരിക്കുകയായിരുന്ന റോയൽ എൻഫീൽഡ് ബുള്ളെറ്റിനെ അമിതവേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷബീർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. നാഗോറി ട്രാഫിക് പോലീസ് കേസെടുത്തു. 

No comments