JHL

JHL

കനത്ത മഴ:മംഗളൂരുവിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും.പരക്കെ നാശനഷ്ടം. അപ്പാർട്ട്മെന്റിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് പത്തിലധികം കാറുകൾ മണ്ണിനടിയിലായി.



മംഗളൂരു (True News 11.09.2020): വ്യാഴാഴ്ച രാത്രി മുതൽ തിമിർത്തു പെയ്യുന്ന മഴയിൽ മംഗളൂരു നഗരവും ദക്ഷിണ കന്നഡ ജില്ലയിലെ മറ്റ് താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.നഗരത്തിലെ പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി.  കൊട്ടാര ചൗക്കി പാഡിൽ ജെപ്പ് ബാർക്കേ നന്തൂര് തുടങ്ങിയ പ്രദേശങ്ങളിൽ കൃത്രിമ വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ട അവസ്ഥയാണ്. അശാസ്ത്രീയ ഓവുചാൽ നിർമാണം കെടുതികൾ വർധിപ്പിച്ചു.അനവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.
അതിനിടെ വെള്ളിയാഴ്ച   ഉച്ചയോടെ ദേശീയപാതയിൽ കുണ്ടിക്കാനയിൽ ഹൗസിങ് അപാർട്മെന്റിന്റെ മൺതിട്ടക്ക് സുരക്ഷക്കുവേണ്ടി കെട്ടിയ മതിൽ ഇടിഞ്ഞു വീണു പത്തിലധികം കാറുകൾ മണ്ണിനടിയിലായി.

 സ്വകാര്യ അപാർട്മെന്റിന്റെ പിൻവശത്തു നിന്നും മൺകൂനയും ചുറ്റുമതിലും പതിനഞ്ചോളം അടി താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് മണ്ണിനടിയിൽപ്പെട്ടത്.പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
ജില്ലയുടെ മറ്റുപ്രദേശങ്ങളായ സുള്ള്യ വിട്ടൽ  പുത്തൂർ ബണ്ട്വാൾ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.




No comments