JHL

JHL

ബേളയിൽ ചെങ്കൽ ക്വാറികളിൽ വിജിലൻസ് പരിശോധന; 4 ലോറികൾ പിടിച്ചെടുത്തു.

കാസർകോട്(www.truenews malayalam.com): ബേള വില്ലേജിൽ 4 അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിച്ചു വരുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. സ്ഥലത്ത് നിന്നും ചെങ്കല്ല് കയറ്റുന്ന നിലയിൽ 4 വാഹനങ്ങൾ പിടിച്ചെടുത്ത് ബദിയടുക്ക പൊലീസിന് തുടർ നടപടികൾക്കായി കൈമാറി. തുടർന്ന് പരിസര പ്രദേശങ്ങളിൽ വേറെയും 49 അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിച്ച് വരുന്നതായി കണ്ടതിനാൽ ബേള വില്ലേജ് ഓഫിസർക്ക് ക്വാറികൾക്ക് മേൽ നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകി.

റിപ്പോർട്ട് നൽകാൻ ജിയോളജിസ്റ്റിനോടും റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം പിഴ ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു.വിജിലൻസ് പരിശോധനയിൽ ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, എസ്ഐമാരായ മധു, രമേശൻ എസ്‌സിപിഒ രഞ്ജിത് കുമാർ, രാജീവൻ, രതീഷ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി. മിത്ര, ജിയോളജിസ്റ്റ് ആർ.രേഷ്മ എന്നിവരും പങ്കെടുത്തു.





No comments