JHL

JHL

മൊഗ്രാലിലെ മൂന്ന് യുവ എംബിബിഎസ് ഡോക്ടർമാർ ആതുരസേവനരംഗത്ത്: ഇശൽ ഗ്രാമം ആഹ്ലാദത്തിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : ഇശൽ ഗ്രാമത്തിൽനിന്നും ഈ ഒരു വർഷത്തിനിടെ നിരവധി ഡോക്ടർമാർ   പഠനം പൂർത്തിയാക്കി ആതുരസേവനരംഗത്ത് ഇറങ്ങിയത് നാട്ടുകാരെ ഏറെ ആഹ്ലാദത്തിലാ ക്കിയിട്ടുണ്ട്.പുകഴ്പ്പെറ്റ കേരള ആരോഗ്യ മാതൃക യുടെ അടിസ്ഥാനശിലകളായ ഡോക്ടർമാരുടെ പുതുതലമുറ വളർന്നുവരുന്നത് അഭിമാനത്തോടെയാണ് നാട്ടുകാർ നോക്കി കാണുന്നത്. ഏറ്റവും ഒടുവിൽ എംബിബിഎസ് പാസായി ഡോക്ടറേറ്റ് നേടിയ മൂന്ന് ഡോക്ടർമാരാണ് ഡോ: സജ്ജാദ് വലിയ വളപ്പ്, ഡോ: ജയ്സ് മുഹമ്മദ് കലന്ദർ, ഡോ : ജസീൽ മുഹമ്മദ് ഫക്രുദ്ദീൻ. 

ഡോ : ജസീൽ മുഹമ്മദ് ഫക്രുദ്ദീൻ ഇതിനകംതന്നെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരുന്നുണ്ട്. കാസറഗോഡ് കെയ ർവൽ  ഹോസ്പിറ്റലിലും, ബദിയടുക്ക സി എച്ച് സി യിലും, ഒരു സ്വകാര്യ ക്ലിനിക്കിലും  ഇപ്പോൾ  ജോലി ചെയ്തു വരുന്നു. മൊഗ്രാൽ സ്പോർട്സ് ക്ലബ് പഴയകാല ഫുട്ബോൾ താരവും പ്രവാസിയുമായ എം പി ഇബ്രാഹിം -സഫീറ ദമ്പതികളുടെ മകനാണ് ഡോ: ജസീൽ മുഹമ്മദ് ഫക്രുദ്ദീൻ. തെക്കിൽ മാളികയിലെ ഷൗക്കത്തിന്റെ  മകൾ ഡോ: ആമിനയാണ് ഭാര്യ. 

 ദുബായ്  അജ്മാനിലെ ഇന്ത്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അജ്മാനിലെ അമീർ ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി. കർണാടക ബിജാപൂർ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.

ഡോ : ജയ്സ്  മുഹമ്മദ് കലന്ദർ കാസറഗോഡ് കേന്ദ്രീയ വിദ്യാലയത്തിലാ  യിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മംഗളൂരു സെൻറ് അലോഷ്യസ് പി യു കോളേജിലായിരുന്നു ഡിഗ്രി പഠനം. പിന്നീട് മെറിറ്റ് സീറ്റ് വഴി വിജയപുര അൽ അമീൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. ഇപ്പോൾ മംഗളൂരു വെൻലോക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കുമ്പളയിലെ വ്യാപാരിയായിരുന്ന  വലിയ നാങ്കിയിലെ ബി എൻ  അബ്ദുള്ള- ആസ്യുമ്മ കെപി ദമ്പതികളുടെ മകനാണ് ഡോ: ജെയ്സ് മുഹമ്മദ്  കലന്ദർ. 

 ഡോ: സജ്ജാദ് വലിയ വളപ്പ് മുട്ടം കുന്നിൽ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മംഗളൂരു കനറാ കോളേജിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി. പിന്നീട് മംഗളൂരു യേനപ്പോയ  മെഡിക്കൽ കോളേജിൽ 4.5  വർഷത്തെ എംബിബിഎസ് പഠനം പൂർത്തിയാക്കി ഇപ്പോൾ യേനപ്പോയ  ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യുന്നു. പ്രവാസിയായ മുഹമ്മദ് ഷാഫി -വലിയ വളപ്പ് ജമീല ദമ്പതികളുടെ മകനാണ് ഡോ: സജ്ജാദ്. കുട്ടികളുടെ അഭിരുചിയും, കഴിവുമാണ് ഇവരെ ഡോക്ടർമാരാക്കാൻ തീരുമാനിച്ചതെന്ന് ഇവരുടെ രക്ഷിതാക്കൾ പറയുന്നു. സർക്കാറിന് കീഴിൽ ജോലി ചെയ്യണമെ  ന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ആവശ്യമായ തൊഴിൽ സർക്കാർ മേഖലയിലില്ല. അതിനാലാണ് സ്വകാര്യമേഖലയെ ആശ്രയിക്കുന്നതെന്ന്  യുവ  ഡോക്ടർമാർ പറയുന്നു.

 അടുത്തവർഷത്തോടെ മൊഗ്രാലിൽ നിന്ന്  അഞ്ചോളം പേർ പഠനം പൂർത്തിയാക്കി  ഡോക്ടർമാരായി പുറത്തിറങ്ങുന്നുണ്ട്. ഇതുകൂടാതെ ഡെന്റൽ  കോഴ്സ് പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയവരുമുണ്ട്. വിദ്യാഭ്യാസപുരോഗതിക്ക് എന്നും പ്രോത്സാഹനം നൽകുന്ന പ്രദേശമാണ് മൊഗ്രാൽ. അതുകൊണ്ടുതന്നെ യുവ  ഡോക്ടർമാർ വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.





No comments