മുക്കുപണ്ടം പണയപ്പെടുത്തി 64000 രൂപ തട്ടിയെടുത്തു; യുവാവിനെതിരെ കേസ്.
മഞ്ചേശ്വരം(www.truenewsmalayalam.com): മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് 64000 രൂപ തട്ടിയെടുത്തുവെന്ന വൊര്‍ക്കാടി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ കാസര്‍കോട് ഷിരിബാഗിലു സ്വദേശിയും മൊറത്തണയില്‍ താമസക്കാരനുമായ അന്‍സാറിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കഴിഞ്ഞമാസം 25ന് 20 ഗ്രാമിന്റെ രണ്ട് വളകള്‍ പണയപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് പരാതി. പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെ പലതവണ ബാങ്കധികൃതര്‍ അന്‍സാറിനെ ഫോണില്‍ വിളിച്ചു വെങ്കിലും എത്താത്തതിനെ തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
Post a Comment