JHL

JHL

മുള്ളേരിയയിൽ വീട്ടമ്മ തൂങ്ങിമരിച്ചനിലയിൽ; ഭർത്താവിനെ കാണാതായി.

മുള്ളേരിയ(www.truenewsmalayalam.com) : വീട്ടമ്മയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് തിരുനെല്ലി സ്വദേശിയും കാറഡുക്ക കല്ലംകുഡ്‌ലുവിലെ അനിതയെ (45) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭർത്താവ് കണ്ണൻ നമ്പൂതിരിയെ വ്യാഴാഴ്ച രാവിലെമുതൽ കാണാതായി. ഇദ്ദേഹം ആവാഹനക്രിയകൾ ചെയ്യുന്നയാളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അനിതയുടെ മരണകാരണം കണ്ടെത്തിയിട്ടില്ല. മരിക്കുന്നതിന്റെ തലേന്ന് കണ്ണൻ നമ്പൂതിരി പുറത്തെവിടെയോ പൂജയ്ക്കുപോകുന്നുവെന്ന് അനിതയോട് പറഞ്ഞിരുന്നതായി മകൻ അകാശ് പോലീസിനെ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഉണർന്ന ആകാശാണ് അമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആദൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൻ പൂജാരിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു. കർണാടകയിലാണ് ഇയാൾ പൂജയ്ക്കായി കൂടുതലും പോയിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.





No comments