JHL

JHL

വ്യത്യസ്തമായ കലകൾ കൊണ്ട് വിസ്മയം തീർത്ത് മൊഗ്രാലിലെ ഖദീജത്ത് നിദ.

മൊഗ്രാൽ(www.truenewsmalayalam.com) : കലാ വൈഭവം കൊണ്ടും, പലവിധ വിഭവങ്ങൾ കൊണ്ടും  നാടിനാകെ പ്രിയങ്കരിയാവുകയാണ് മൊഗ്രാൽ  വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഖദീജത്ത്നിദ. 

 കഴിഞ്ഞ രണ്ടര വർഷമായി വിവിധങ്ങളായ കലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. മൊബൈൽ വഴി യൂട്യൂബിലൂടെ കണ്ട്  ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് കാലിഗ്രാഫിയിലും,ക്രാഫ്റ്റിലും, വരകളിലും ഒരു കൈ  നോക്കിയത്. പരീക്ഷണം വിജയമായതോടെ ഇതിനായി കൂടുതൽ സമയം കണ്ടെത്തുകയായിരുന്നു ഖദീജത്ത് നിദ. 

 നേരത്തെ ഒരു നേരമ്പോക്കിനാണ് ഇതൊക്കെ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഇത് ഗൗരവമായിട്ടാണ്  നിദ   ഏറ്റെടുത്തിരിക്കുന്നത്. ഭാവിയിൽ നല്ലൊരു തൊഴിൽ സാധ്യതയും, വരുമാനവും നിദ  സ്വപ്നം കാണുന്നു.

 കൈയിൽ കിട്ടുന്നത് എന്തായാലും അത് കലാരൂപമാക്കി മാറ്റുകയാണ് ഖദീജത്ത് നിദ. വാട്ടർ ബോട്ടിലുകൾ കൊണ്ടും,  പുരാവസ്തുക്കൾ കൊണ്ടും വർണ്ണവിസ്മയം ഒരുക്കുകയാണ് ഈ പതിനാലുകാരി. ഇതിൽ അറബിക് കാലിഗ്രാഫി എടുത്തുപറയേണ്ടത്  തന്നെ. സ്വന്തമായി പേപ്പറുകളിൽ വരച്ച്  ഉണ്ടാകുന്ന കാലിഗ്രാഫിന് ആവശ്യക്കാരേറെയാണ്.

 ഖദീജത്ത് നിദ രുചികരമായ കേക്കുകൾ  ഉണ്ടാക്കാനും മിടുക്കിയാണ്. ഒപ്പം വിവിധ സാമഗ്രികകൾ കൊണ്ട് വിവിധയിനം കൈവളകൾ, നെക്ലേസ് തുടങ്ങിയ ഫാൻസി ആഭരണങ്ങളും ഉണ്ടാക്കുന്നുണ്ട്. നല്ല ഒരു മെഹന്ദി ആർട്ടിസ്റ് കൂടി ആണ് നിദ.മൈലാഞ്ചി ഇടുന്നതിനായി പരിസരവാസികൾ നിദയുടെ വീട്ടിൽ എത്താറുണ്ട്.  വിഭവങ്ങളെല്ലാം ലോക്ക്  ഡൗൺ കാലയളവിൽ തന്റെ സ്വന്തം  യൂട്യൂബ് ചാനലായ നിദാസ് വേൾഡ് ലൂടെയും. ഇൻസ്റ്റഗ്രാം പേജ് ദി മൈസ്റ്റെറിയൊസ് വഴിയും പരിചയപ്പെടുത്തിയിരുന്നു.

മൊഗ്രാൽ നാങ്കി റോഡിലെ പ്രവാസിയായ മുഹമ്മദ് ഇഖ്ബാൽ -നസീമ ബാനു ദമ്പതികളുടെ മകളാണ് ഖദീജത്ത് നിദ. തൻറെ കരവിരുതിന് ഉമ്മയുടെയും, ബാ പ്പയുടെയും, സഹോദരങ്ങളുടെയും പൂർണ്ണ പിന്തുണയും, പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്ന് നിദ  പറയുന്നു.

നിദയുടെ കാലിഗ്രാഫിയും,  ഉണ്ടാക്കിയെടുത്ത വിവിധ വിഭവങ്ങളും കഴിഞ്ഞവർഷം എംഎസ് മൊഗ്രാൽ  ലൈബ്രറി മൊഗ്രാൽ  ടൗണിൽ പ്രദർശനത്തിന്  വെച്ചിരുന്നു.ഇത് നാട്ടുകാരുടെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.





No comments