JHL

JHL

സ്കൈഡൈവിംഗ് നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആറുവയസ്സുകാരന് ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ അനുമോദനം.

കാസർകോട്(www.truenewsmalayalam.com) : സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ രണ്ടര പതിറ്റാണ്ട് കാലമായിനാട്ടിലും മറു നാട്ടിലുമായി നന്മയാർന്ന നിരവധി സേവനപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി 10000 അടി ഉയരത്തിൽ സ്കൈ ഡൈവിങ് നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കാസർകോട് സ്വദേശി ആറുവയസ്സുകാരൻ മുഹമ്മദ് അമനെ ദുബായ് മലബാർ കലാസാസ്‌കാരികവേദി അനുമോദിച്ചു.

 ഏറ്റവുംചെറിയ പ്രായത്തിൽ സ്കൈ ഡൈവ് നടത്തിയ റിക്കാഡിനും ഉടമയാണ് ഈ കൊച്ചു മിടുക്കൻ ദുബായ് ജംസ് ലകാസ് കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്ധിയാർത്ഥി കൂടിയാണ് ഈ കൊച്ചു മിടുക്കൻ കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാകലക്ടർ  ബഹു.സ്വകാത് ബണ്ടാരി രൺ വീർ ചന്ദ്  ഉപഹാരം സമർപ്പിച്ചു . 

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തായിറ യുസഫ്. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം  ജമീല അഹമ്മദ്. മജീദ് തെരൂവത്ത്. കബീർ ചെർക്കളം. ആസിഫ് കരോടാ. ഹൈദർ പള്ളിക്കൽ. വായിസ് അസിസ്. ഫാനിസ് മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.





No comments