ഓട്ടോ മൊബൈല്‍ സര്‍വ്വീസ് സെന്റര്‍ ജീവനക്കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു.
ബന്തടുക്ക: ബന്തടുക്കയിലെ ഓട്ടോ മൊബൈല്‍ സര്‍വ്വീസ് സെന്റര്‍ ജീവനക്കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു.
മാതമംഗലം, പാണപ്പുഴ സ്വദേശിയായ എം എസ് രാജന്‍ (55)ആണ് മരിച്ചത്. ബന്തടുക്കയിലെ സര്‍വ്വീസ് സെന്റര്‍ ഉടമയ്‌ക്ക് പാണത്തൂരിലും സമാന സ്ഥാപനമുണ്ട്. ഇവിടേയ്‌ക്ക് ജോലിക്കെത്തിയതായിരുന്നു രാജന്‍.
ഇന്നലെ വൈകീട്ട് സമീപത്തെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാര്യ പി എസ് ഷൈനി. മക്കള്‍: ദേവപ്രിയ, ഹരികൃഷ്‌ണന്‍. സഹോദരങ്ങള്‍: ചന്ദ്രന്‍, ഓമനക്കുട്ടന്‍, റാണി, സജീവന്‍, പരേതനായ സദാനന്ദന്‍.
Post a Comment