JHL

JHL

ഉളിയത്തടുക്ക സ്വദേശിനിയായ 14 കാരിയുടെ പീഡനം; പിതാവിനെതിരെയും പീഡനക്കുറ്റം.

കാസര്‍കോട്‌(www.truenewsmalayalam.com) : പതിനാലുകാരിയായ പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചുവെന്ന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്‌. നേരത്തെ പീഡനത്തിനു ഒത്താശ ചെയ്‌തതിനു അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പിതാവിനെതിരെ പീഡനക്കുറ്റവും ചേര്‍ത്തു. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ എണ്ണം പത്ത്‌ ആയി ഉയര്‍ന്നു.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുകയും സംശയം തോന്നിയ നാട്ടുകാര്‍ കൂടെ കാണപ്പെട്ട ആളെ പിടികൂടി പൊലീസിനു കൈമാറുകയും ചെയ്‌തതോടെയാണ്‌ പെണ്‍കുട്ടി അനുഭവിച്ച കൊടിയ പീഡന സംഭവം പുറത്തറിഞ്ഞത്‌. കേസില്‍ ഒന്‍പതു പേരെ വ്യത്യസ്‌ത കേസുകളിലായി അറസ്റ്റു ചെയ്യുകയും മാതാപിതാക്കളെ പീഡന ഒത്താശ ചെയ്‌തതിനുമാണ്‌ അറസ്റ്റു ചെയ്‌തത്‌. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ്‌ മകളെ പിതാവും പീഡിപ്പിച്ചതായി പൊലീസ്‌ കണ്ടെത്തിയതും പീഡനകുറ്റം ചുമത്തിയതും.





No comments