JHL

JHL

ജമാഅത്തെ ഇസ്‌ലാമി കാസർകോട് ഏരിയ : അബ്ദുസലാം എരുതുംകടവ് പ്രസിഡന്റ്, നൗഷാദ് പി.എം.കെ. സെക്രട്ടറി

കാസർകോട്: 2021 - 2023 കാലയളവിലേക്കുള്ള ജമാഅത്തെ ഇസ്‌ലാമി കാസർകോട് ഏരിയ പ്രസിഡന്റായി അബ്ദുസലാം എരുതുംകടവിനെയും സെക്രെട്ടറിയായി നൗഷാദ് പി.എം.കെ. യെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അബ്ദുൽ ഹമീദ് കക്കണ്ടവും അസിസ്റ്റന്റ്‌ സെക്രെട്ടറിയായി കെ.എം.ഹംസയും തെരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിക സമൂഹം - ഇഖ്ബാൽ എരിയാൽ, ദഅവ - സി.എ.അബ്ദുൽ ഹമീദ്, ഖുർആൻ സ്റ്റഡി - കെ.പി.ഖലിലുറഹ്മാൻ, മസ്ജിദ് കൗൺസിൽ - അബ്ദുൽ മജീദ് മൊഗ്രാൽ, പി.ആർ - അഹമ്മദ് ഷെരീഫ്, മീഡിയ - റാഷിദ് മുഹിയുദ്ദീൻ, സോഷ്യൽ മീഡിയ - മുഹമ്മദ് അസ്‌ലം, മലർവാടി - അബ്ദുറഹ്മാൻ ബെണ്ടിച്ചാൽ, ടീൻ ഇന്ത്യ - എൻ.എം.റിയാസ്, ജനസേവനം - അബ്ദുൽഖാദർ ചട്ടഞ്ചാൽ, മാധ്യമം - സി.എ.യൂസുഫ്, ഐ .പി എച്ച് - ഫരീദ് പള്ളിയാൻ എന്നിവരെ വകുപ്പ് ചുമതയുള്ള ഭാരവാഹികളായി തെരെഞ്ഞെടുത്തു. സമിതി അംഗങ്ങളായി സി.എച്ച്.അബ്ദുൽ ലത്തീഫ്, ഷഫീഖ് നസ്റുള്ള, ടി. ആമു ബേവിഞ്ച, എം.എച്ച്. സീതി, സി.എ.മൊയ്തീൻ കുഞ്ഞി, ബി.കെ.മുഹമ്മദ് കുഞ്ഞി, പി.എം.അബ്ദുറഹ്മാൻ ഐഡിയൽ എന്നിവരെ തെരെഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഐ.അബ്ദുൽ ലത്തീഫ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.







No comments