JHL

JHL

യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നേത്രാവതി പുഴയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി

മംഗളറു(www.truenewsmalayalam.com) :  ഉള്ളാളിൽ നേത്രാവതി പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കാണപ്പെട്ടു.

ഉള്ളാളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് പുഴയിൽ മൃതദേഹം കണ്ടത്. മൃതദേഹം കരക്കെത്തിച്ചിട്ടുണ്ട്. ശേഷം ഉളിയ  പ്രദേശ വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പാണ്ഡ്യേശർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച് വരുന്നു.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല, ടി-ഷർട്ടും ട്രൗസേഴ്സും ധരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചയോടെ  പാണ്ട്യയിൽ നേത്രാവതി പുഴയുടെ തീരത്ത് നാല് ദിവസം മുമ്പ് കാണാതായ യഗ്‌നേഷ് (21) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഇദ്ദേഹത്തെ കാണാനില്ലെന്ന് പിതാവ് നേരത്തെ പോലീസിൽ  നൽകിയിരുന്നു.

പോളി ടെക്‌നിക് വിദ്യാഭ്യാസം കഴിഞ്ഞ് ബിസി റോഡിൽ ഒരു കടയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഇയാൾ തനിക്ക് യോഗ്യതയ്ക്കൊത്ത ജോലി ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

മരണ കാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ അറിയാനായിട്ടില്ല.





No comments