JHL

JHL

കെ ബി അബ്ബാസ് നാത്തൂർ നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : പഴയകാല പ്രവാസി റഹ്മത്ത് നഗറിലെ കെ ബി  അബ്ബാസ് (65) അന്തരിച്ചു,

 നാല് പതിറ്റാണ്ടുകാലം സെക്യൂരിറ്റി ജീവനക്കാരനായി  ദുബായിൽ ജോലി ചെയ്തിരുന്നു. 2019 നാട്ടിൽ തിരിച്ചെത്തി വീട്ടിൽ വി ശ്രമിക്കുന്നതിനിടയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം.

 മൊഗ്രാലിലെ പ്രവാസികളുടെ അത്താണിയായിരുന്നു കെ ബി അബ്ബാസ്. ജീവകാരുണ്യ മേഖലയിലെ  സ്തുത്യർഹമായ സേവനത്തിന് 2019 ദുബായ് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് കെ ബി  അബ്ബാസിനെ ദുബായ് കെഎംസിസി ആദരിച്ചിരുന്നു. മൊഗ്രാൽ ദേശീയ വേദിയുടെയും, ദുബായ് -മൊഗ്രാൽ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷൻറെയും ഗൾഫ് പ്രതിനിധി കൂടിയായിരുന്ന കെ ബി  അബ്ബാസിനെ .നാട്ടിൽ വെച്ച് മൊഗ്രാൽ ദേശീയ വേദിയും ആദരിച്ചിരുന്നു.

ഖദീജയാണ് ഭാര്യ. മക്കൾ : കലന്തർ (ദുബായ്) സുഹ്റ, താഹിറ, മുബീന. മരുമക്കൾ : മൂസ  അട്ക്ക, അഷ്റഫ് ആലംപാടി, റഫീഖ് ബന്ദിയോട്. സഹോദരങ്ങൾ:മുഹമ്മദ്  കുമ്പള, അയിഷാബി മൊഗ്രാൽ. 

 മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി, ദുബായ്- മൊഗ്രാൽ മുസ്ലിം വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു.






No comments