JHL

JHL

മംഗൽപാടി പഞ്ചായത്തിലെ തെരുവ്നായ ശല്യം ; ജില്ലാ കളക്ടർ,എം.എൽ.എ, ജില്ല ആനിമൽ ഹസ്ബന്ററിക്കും മംഗൽപാടി ജനകീയ വേദി പരാതി നൽകി.

ഉപ്പള(www.truenewsmalayalam.com) : മംഗൽപാടി പഞ്ചായത്തിലെ തെരുവ്നായ ശല്യം ; ജില്ലാ കളക്ടർ,എം.എൽ.എ, ജില്ല ആനിമൽ ഹസ്ബന്ററിക്കും മംഗൽപാടി ജനകീയ വേദി പരാതി നൽകി.

 കഴിഞ്ഞ കുറേ വർഷങ്ങളായി മംഗൽപാടിയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് തെരുവ് പട്ടി ശല്യം. അധികൃതരുടെ കൃത്യമായ ഇടപെടൽ ആവശ്യപ്പെട്ട് വിവിധ പ്രദേശക്കാർ പഞ്ചായത്തിന് പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല .

കൃത്യമായ വന്ധീകരണം ചെയ്യാത്തതും,അലക്ഷ്യമായി റോഡരികിൽ വലിച്ചെറിയുന്ന ഭക്ഷണ മാലിന്യങ്ങളുടെ ലഭ്യതയുമാണ് തെരുവ് നായകൾ സന്താനം കൂടാൻ പ്രധാന കാരണം.

കുബണൂർ മാലിന്യ പ്ലാന്റിൽ കൃത്യമായ മാലിന്യ സംസ്കരണം നടക്കാത്തതും,കമ്പൗണ്ട് ഇല്ലാത്തതും തെരുവ് പട്ടികൾക്ക് ചാകരയാണ്.

   കഴിഞ്ഞ ദിവസം ഉപ്പള കോടിബയിലിലെ വയോധികയുടെ വീട്ടിലെ 9 ആടുകളെയാണ് തെരുവ് പട്ടികൾ കൂട് പൊളിച്ച് കടിച്ച് കൊന്നത്.  വർഷങ്ങളായി ആട് വളർത്തലിലൂടെ ലഭിച്ചിരുന്ന തുച്ഛമായ തുകയായിരുന്നു ഈ കുടുംബത്തിന്റെ  ഏക വരുമാനം.

   പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെരുവ് പട്ടികളുടെ കുട്ടത്തോടെയുള്ള അഴിഞ്ഞാട്ടം ഒരുപോലെ കുട്ടികൾക്കും,ആട്,കോഴികൾക്കും ഭീഷണിയാണ്.





No comments