JHL

JHL

സർവീസ്സിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവണം; എം എൽ എ

കാസറഗോഡ്(www.truenewsmalayalam.com) : സർക്കാർ സർവീസിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. 56 വയസ്സ് എന്നത് വീട്ടിൽ വിശ്രമിക്കാനുള്ള സമയമല്ലെന്നും കൂടുതൽ ആവേശത്തോടെ സമൂഹ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള അവസരമായി വിരമിക്കലിനെ കാണണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ്‌ ടി.എ സലീം അധ്യക്ഷത വഹിച്ചു. എസ് ഇ യു ജില്ലാ കമ്മിറ്റി അംഗങ്ങളായ 

സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് വിരമിച്ച ഷംസുദ്ദീൻ കൊടവഞ്ചി,വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അബ്ബാസ് കുളങ്ങര എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എ.കെ.എം അഷ്‌റഫ് എം.എൽ.എ വിതരണം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്,

ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ, മുൻ ജില്ലാ വൈസ് പ്രസി.എ.എ മുഹമ്മദ്‌ ബേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷംസുദ്ദീൻ കൊടവഞ്ചി, അബ്ബാസ് കുളങ്കര എന്നിവർ മറുപടി പ്രസംഗം നടത്തി. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതവും ഷാകിർ എൻ നന്ദിയും പറഞ്ഞു.





No comments