JHL

JHL

മൊഗ്രാലിൽ അക്വാട്ടിക്ക ഫ്രഷ് ഫിഷ് പ്രവർത്തനം ആരംഭിച്ചു

കുമ്പള(www.truenewsmalayalam.com) :   മൊഗ്രാലിൽ ഓൺ ലൈൻ മൽസ്യ വിപണന സ്ഥാപനം   അക്വാട്ടിക്ക ഫ്രഷ്  ഫിഷ് പ്രവർത്തനം ആരംഭിച്ചു . കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ്  നാസർ മൊഗ്രാൽ ആദ്യ വില്പന നടത്തി  ഉത്ഘാടനം നിർവഹിച്ചു . സ്ഥാപന  ഡിറക്ടർമാരായ കൗസർ അഹമ്മദ്     റിയാസുദ്ദീൻ എന്നിവരും മൊഗ്രാലിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.    

എരിയാൽ , ചൗക്കി ,മൊഗ്രാൽ പുത്തൂർ ,മൊഗ്രാൽ,കുമ്പള ആരിക്കാടി എന്നീ പ്രദേശങ്ങളിലാണ് അക്വാട്ടിക്കയുടെ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാകുക.

കുറഞ്ഞത് ഒരു കിലോ എങ്കിലും ഓർഡർ ചെയ്യുന്ന ഉപഭോക്താവിനു മൽസ്യം വീട്ടിലെത്തിച്ചു തരും. ആവശ്യക്കാർക്ക് മീൻ വൃത്തിയാക്കിയും ലഭ്യമാകും. എല്ലാ ഇനം മത്സ്യങ്ങളും ഇത്തരത്തിൽ ഓൺലൈൻ ആയി വാങ്ങാം. ഓരോ ദിവസത്തെയും വില വിവരവും ഉപഭോക്താക്കളെ വാട്സ് ആപ്പുവഴി അറിയിക്കും. സ്ഥാപനത്തിന്റെ മൊബൈൽ നമ്പർ(8547804876  , 9895026388)സേവ് ചെയ്യുന്ന ഉപഭോക്താവിന് എല്ലാ ദിവസവും മത്സ്യത്തിന്റെ വില വിവരങ്ങൾ ലഭ്യമാകും.  






No comments