JHL

JHL

ചെടികളും, സസ്യങ്ങളും കൊണ്ട് വീടിന് തണലൊരുക്കി മൊഗ്രാലിലെ മുഹമ്മദ്.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ടി വി എസ് റോഡിലെ എം എം എ മൻസിലിലെ മുഹമ്മദിന്റെ വീട് കാണണമെങ്കിൽ വളരെ അടുത്ത് ചെല്ലണം. കാരണം പൂച്ചെടികൾ കൊണ്ടും, ഔഷധസസ്യങ്ങൾ കൊണ്ടും മൂടപ്പെട്ടു കിടക്കുന്നതാണ് മുഹമ്മദിന്റെ  ഈ തണൽ വീട്. കുളിർമയുടെ പ്രതീതിയാണ് പുരയിടം മുഴുവൻ. 

 കഴിഞ്ഞ 10 വർഷമായി പൂച്ചെടികളോടുള്ള മുഹമ്മദിന്റെ  ഈ കമ്പം തുടങ്ങിയിട്ട്. കോവിഡ് കാലം  ഇതിനായി ഏറെ  ഉപയോഗപ്പെടുത്തിയെന്ന് മുഹമ്മദ് പറയുന്നു. സമയം നീക്കിയതൊക്കെ ഈ തണൽ വീടൊരുക്കാൻ വേണ്ടിയാണ്.

 പൂച്ചെടികൾ, ഔഷധസസ്യങ്ങൾ ഒപ്പം വീടിനാവശ്യമായ കുറച്ച്  പച്ചക്കറി കൃഷി എല്ലാം 23സെന്റ് സ്ഥലത്ത് ഒരു കുടക്കീഴിൽ തന്നെ... കപ്പയും, പൈനാപ്പിളും, മഞ്ഞളുമൊക്കെ ഇതിനിടയിൽ നിറഞ്ഞ് നിൽക്കുന്നു.  വീടിൻറെ ചുമരുകളിൽ പോലും നിറയെ പൂച്ചെടികളാണ്. അതുകൊണ്ടുതന്നെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വീടിൻറെ കവാടമാണ് ഏറെ ആകർഷകം. ചെടികളുടെ വള്ളികൾ പടർന്നു പന്തലിച്ചിരിക്കുന്നു... വീടിൻറെ മുറ്റത്തെ  ത്തിയാൽ കുളിരേകുന്ന കാഴ്ച്ചയാണ് ഈ ഹരിത വീടിന്.

  പഴക്കമുള്ള വീടാ  ണെങ്കിലും പൂച്ചെടികൾ കൊണ്ടുള്ള അലങ്കാരം വീടിനെ  പുതുമയാകുന്നു. പൂച്ചെടികൾ കുറെയൊക്കെ നഴ്സറി കൾക്കും നൽകുന്നുണ്ട്. ചെറുവത്തൂർ വരെയുള്ള നഴ്സറികളിൽ ചെടികൾ വിതരണം ചെയ്തിട്ടുണ്ടെന്ന് മുഹമ്മദ് പറയുന്നു.

 തൃശ്ശൂരിലെ പിവിഎസ് പൈപ്പ്  കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയാണ് മുഹമ്മദ്.ഭാര്യ റാഹിന ടീച്ചറാണ്. മുഹമ്മദിന് സഹായിയായി ഒപ്പം ടീച്ചറുമുണ്ടാകും. 






No comments