JHL

JHL

കുമ്പള ടൗണിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: നടപടി വേണമെന്ന് വ്യാപാരികൾ.

കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വഴികളും, റോഡുകളും കീഴടക്കിയാണ് നായ്ക്കളുടെ ശല്ല്യം. ഇത് വഴിയാത്രക്കാർക്കും, കടകളിലേക്ക് സാധനങ്ങൾ  വാങ്ങാൻ  വരുന്നവർക്കും ഭീഷണിയാകുന്നു. ഇണചേർന്നും,  പരസ്പരം കടിച്ചുകീറിയും  ഏതുനേരവും ടൗണിൽ നിലയുറപ്പിച്ചാണ്‌  നായ്  കൂട്ടങ്ങൾ യാത്രക്കാർക്കും, വഴി യാത്രക്കാർക്കും  ഭീഷണി സൃഷ്ടിക്കുന്നത്.

 കുമ്പളയിൽ തെരുവ് നായ്ക്കളുടെ എണ്ണം കൂടി വരുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതുമൂലം ടൗണിൽ എത്തുന്നവർ ഭീ തിയിലാണ്. കഴിഞ്ഞവർഷം കുമ്പള ഗ്രാമ പഞ്ചായത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തിയിട്ടും പെരുപ്പം കുറക്കാൻ  കഴിഞ്ഞിട്ടില്ല. നായ്ക്കളെ വളർത്താൻ ലൈസൻസ് വേണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. 

 കുമ്പള സ്കൂൾ റോഡിന്  സമീപവും, ബദിയടുക്ക റോഡിന് സമീപവും മാംസം അടക്കമുള്ള ഭക്ഷണമാലിന്യത്തിന്റെ  ലഭ്യതയാണ് സമീപകാലത്ത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. വാഹനങ്ങൾക്ക് പിന്നാലെയും, വഴിയാത്രക്കാർക്ക് പിന്നാലെയും തെരുവുനായ്ക്കൾ ചാടി വീഴുന്നത് ഇരുചക്രവാഹനാ  പകടത്തിന്  കാരണമാകുന്നു.

 മനുഷ്യർക്കും, ആടുമാടുകൾ ക്കും  നായയുടെ കടിയേൽ കുന്ന സംഭവം ആവർത്തിക്കുമ്പോഴും ഇതിനെ നിസ്സംഗതയോടെ കാണുന്ന അധികൃതരുടെ നടപടി ആശങ്കയുണർത്തുന്നുണ്ട് . നായ ശല്യം തടയാൻ കുമ്പള ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കുമ്പളയിലെ വ്യാപാരികളുടെ ആവശ്യം.





No comments