JHL

JHL

സെപ്റ്റംബർ 5:അധ്യാപക ദിനത്തിൽ വ്യത്യസ്ത പരിപാടിയുമായി മൊഗ്രാൽ ദേശീയ വേദിയും, പിടിഎ കമ്മിറ്റിയും.

മൊഗ്രാൽ(www.truenewsmalayalam.com) : കോവിഡ്  മഹാമാരി ഏറ്റവും കൂടുതൽ  ബാധിച്ചതും, മാറ്റങ്ങൾക്ക് വിധേയമായതും വിദ്യാഭ്യാസ മേഖലയാണ്. സ്കൂളുകൾ അടച്ചു പൂട്ടി രണ്ടുവർഷത്തേക്ക   ടുക്കുന്നു. ഈയൊരു കാലയളവിൽ അധ്യാപകർ 'ഓൺലൈനിലെ അധ്യാപകരായി' മാറുകയായിരുന്നു. ഇത് എത്രത്തോളം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു..? ഓൺലൈൻ അദ്ധ്യാപനത്തെ കുറിച്ച് കേട്ടറിവ്  മാത്രമേ അധ്യാപകർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ എത്ര വേഗത്തിലാണ് അധ്യാപകർ ഓൺലൈൻ അധ്യാപനത്തിൽ പ്രാവീണ്യം നേടിയത്. ഓൺലൈൻ വിദ്യാഭ്യാസം അധ്യാപക-വിദ്യാർത്ഥി ബന്ധത്തിൽ ഉണ്ടാക്കിയ വിടവുകൾ വലുതല്ലേ..? വിദ്യാർഥികളിൽ ക്ലാസ്സുകളിൽ നിന്ന് കിട്ടുന്ന ബഹുമാനവും ആദരവും ഓൺലൈൻ ക്ലാസ്സുകളിൽ അധ്യാപകർക്ക് കിട്ടുന്നുണ്ടോ...? ഓൺലൈനിലെ  അധ്യാപനത്തിലെ രസകരമായ വിവരങ്ങൾ അധ്യാപകദിനത്തിൽ മൊഗ്രാലിലെ അധ്യാപകർ വിവരിക്കുന്നു.....

 മൊഗ്രാൽ ദേശീയ വേദിയും, പിടിഎ കമ്മിറ്റിയും  സംയുക്തമായാണ് അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 3 മണിക്ക് മൊഗ്രാൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ "ഓൺലൈനിലെ അധ്യാപകർ'' എന്ന പേരിൽ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്.

 പ്രസ്തുത പരിപാടിയിൽ വെച്ച് എസ് എസ് എൽ സി പരീക്ഷയിൽ മൊഗ്രാൽ സ്കൂളിന് 100% വിജയം സമ്മാനിച്ച അധ്യാപകരെയും, പി ടി എ കമ്മിറ്റിയെയും മൊഗ്രാൽ ദേശീയ വേദി ട്രോഫി സമ്മാനിച്ച്  അനുമോദിക്കും. ചടങ്ങിൽ സാമൂഹിക -സാംസ്കാരിക വിദ്യാഭ്യാസ -രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും, ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി,പി ടി എ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.




No comments