JHL

JHL

കോയിപ്പാടി കടപ്പുറത്ത് അനധികൃത മദ്യവിൽപ്പന; 24 കുപ്പി മദ്യം പിടിച്ചെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു.

കുമ്പള(www.truenewsmalayalam.com) : കുമ്പള കോയിപ്പാടി കടപ്പുറത്ത് അനധികൃതമായി വിൽപ്പനയ്ക്ക് വച്ചിരുന്ന 24 കുപ്പി മദ്യം കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

 കോയിപ്പാടി സ്വദേശി വിജേഷിനെതിരെ കേസെടുത്തു, ഇയാൾ ഓടി രക്ഷപെട്ടതിനാൽ പിടികൂടാനായില്ല.

ഇയാൾ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 650 മില്ലിയായി 24 കുപ്പികളിലടങ്ങുന്ന 15.6 ലിറ്റർ ബിയറാണ് പിടികൂടിയത്.

പി.ഒ രാജീവൻ , സി.ഇ.ഓമാരായ സുധീഷ്, പി പ്രസന്നകുമാർ വി , ശ്രീജീഷ് എം, ഡ്രൈവർ സത്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments