JHL

JHL

യുവാവിന്റെ കാൽ കോൺക്രീറ്റ് സ്ലാബിനുള്ളിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന.

കാസർകോട്(www.truenewsmalayalam.com) : കോൺക്രീറ്റ് സ്ലാബിനുള്ളിൽ കാൽ കുടുങ്ങിയ ആൾക്ക് അഗ്നിരക്ഷാസേന രക്ഷകരായി. വിദ്യാനഗർ സ്വദേശി ഷിഹാബുദ്ദീന്റെ കാലാണ് സ്ലാബിനുള്ളിൽ കുടുങ്ങിയത്. വിദ്യാനഗർ ഗവ. കോളേജ് ക്വാർട്ടേഴ്‌സിനു സമീപത്തെ കോൺക്രീറ്റ് സ്ലാബിനുള്ളിലാണ് കാൽ കുടുങ്ങിയത്. കോളേജ് പരിസരത്ത് കളിക്കാൻ പോയശേഷം തിരികെ പോവുമ്പോളാണ് സ്ലാബിനുള്ളിൽ അകപ്പെട്ടത്. തിരികെയെടുക്കാൻ സാധിക്കാത്തവിധം കാൽ അകപ്പെട്ടതിനാൽ സമീപത്തുള്ളവർ കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

ഉടൻ സ്ഥലത്തെത്തിയ സേനാംഗങ്ങൾ കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് സ്ലാബ് മുറിച്ച് കാൽ പുറത്തെടുത്തു. സാരമായി പരിക്കേറ്റ ഷിഹാബുദ്ദീൻ പിന്നീട് ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി.

അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡി.എൽ.നിഷാന്ത്, ബി.അനീഷ്, അരുൺ സത്യൻ, ഡ്രൈവർ അനൂപ്, ഹോം ഗാർഡ് വി.വി.നാരായണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.





No comments