JHL

JHL

മിയപദവിൽ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ; മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.


മിയാപ്പദവ്(www.truenewsmalayalam.com) : വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃദദേഹം പരിയാരത്തേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായയച്ചു.

ഒരു മാസം മുമ്പ് നാട്ടിലെത്തിയ  മിയാപ്പദവിലെ അബ്ദുല്ല-നസീമ ദമ്പതികളുടെ മകന്‍ അര്‍ഷാദി(25) നെയാണ് വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച  കണ്ടെത്തിയത്.

വെള്ളിയാഴ്ച മൂന്ന് മണിയോടെ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു അര്‍ഷാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അര്‍ഷാദിനെ അന്വേഷിച്ച് ബന്ധുക്കളായ രണ്ടുപേര്‍ വീട്ടില്‍ എത്തിയിരുന്നു. ഇവര്‍ അര്‍ഷാദിനെ വീടിന് പുറത്ത് നിന്ന് പല പ്രാവശ്യം വിളിച്ചുവെങ്കിലും മറുപടി ഇല്ലാത്തതിനെ തുടര്‍ന്ന് വീടിന്റെ താഴത്തെ നിലയില്‍ അന്വേഷിച്ചു. ഇവിടെയും കണ്ടെത്താത്തതിനെ തുടര്‍ന്ന് വീടിന്റെ രണ്ടാം നിലയില്‍ അന്വേഷിക്കുമ്പോഴാണ് കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

 ഉടന്‍ തന്നെ കയര്‍ മുറിച്ച് താഴെയിറക്കി സമീപത്തെ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നുവെന്നും അപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് അവരുടെ മൊഴി.

 എന്നാല്‍ മറ്റുബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കാതെ ആസ്പത്രിയില്‍ എത്തിച്ചതാണ് ദുരൂഹതക്കിടയാക്കിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.





No comments