JHL

JHL

കുമ്പള പ്രസ് ഫോറം നവീകരിച്ച ഒഫിസ് ഉദ്ഘാടനം തിങ്കളാഴ്ച്ച

കുമ്പള(www.truenewsmalayalam.com) : കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 6 തിങ്കളാഴ്ച രാവിലെ 9.30ന് എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിക്കും.

 കുമ്പള ഗവ.ഹൈസ്കൂൾ റോഡിലെ പരേരി കോംപ്ലക്സിലെ ഒന്നാം നിലയിലാണ് ആധുനിക രീതിയിൽ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്.പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനാകും.

 കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയാവും. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫിസർ പി. പ്രമോദ്, എസ്.ഐ അനീഷ്, അഡീഷണൽ എസ്.ഐ കെ.പി.വി രാജീവൻ, പ്രസ് ഫോറം സെക്രട്ടറി അബ്ദുല്ല കുമ്പള, കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, ഇബ്രാഹിം പുത്തുമോണു പാവൂർ, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ, വിക്രം പൈ, സി.എ സുബൈർ, പി.രഘുദേവൻ മാസ്റ്റർ, അഷ്റഫ് കർള, സൈഫുള്ളതങ്ങൾ, നാസിർ മൊഗ്രാൽ, സുധാകർ കാമത്ത്, കെ.രാമകൃഷ്ണൻ, സുബൈർ പടുപ്പ്, ഹമീദ് ഹൊസങ്കടി, ജയപ്രകാശ്, താജുദ്ധീൻ മൊഗ്രാൽ, അഹമദലി കുമ്പള, സതീഷ് ഷെട്ടി, പ്രസ് ഫോറം ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള തുടങ്ങിയവർ സംബന്ധിക്കും.





No comments