JHL

JHL

ബികോം ഡിഗ്രിയോടൊപ്പം ആഡ് ഓൺ ആയി ഇസ്ലാമിക് ഫിനാൻസും. സ്വദേശത്തും വിദേശത്തും മികച്ച ജോലിസാധ്യതയുള്ള കോഴ്സ് ഇപ്പോൾ കുമ്പളയിലും

കുമ്പള(www.truenewsmalayalam.com) : മൂന്നു വർഷത്തെ ഡിഗ്രി കോഴ്സ് കഴിഞ്ഞ ഉടനെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിരുദ പഠനത്തിന് എംബിഎ , എംകോം പോസ്റ്റ് ഗ്രാജ്യുവേഷൻ ചെയ്യാനാഗ്രഹിക്കുന്നവർക്കും ഒരുപോലെ തെരഞ്ഞെടുക്കാവുന്ന കോമ്പിനേഷനാണ് ബികോമും ആഡ് ഓൺ ആയി ഇസ്ലാമിക് ഫിനാൻസും. ജില്ലയിൽ കുമ്പള മഹാത്മാ കോളേജ്  മാത്രമാണ് ഇപ്പോൾ മികച്ച സാധ്യതകളുള്ള ഈ ഒരു കോഴ്സ് ഓഫർ ചെയ്യുന്നത്. ഇന്ത്യയിൽ ഇപ്പോൾ തന്നെ കൊമേഴ്‌സ് ബിസിനസ് ബിരുദ ധാരികൾക്ക് മികച്ച അവസരങ്ങളുണ്ട്. ഇസ്ലാമിക് ഫിനാൻസിൽ കൂടി അധിക യോഗ്യത നേടുന്നതോടെ വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാകുന്നതോടു കൂടി തന്നെ ഗൾഫ് രാജ്യങ്ങളിലെയും മറ്റു ഇസ്ലാമിക രാജ്യങ്ങളിലെയും ബാങ്കിങ് കൊമേഴ്‌സ് ബിസിനസ് മേഖലകളിലെ വിശാലമായ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാം.  ഡിഗ്രി കോഴ്സിന്റെ അവസാന വർഷം മാന്വൽ ആൻഡ് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിത്ത് ടാലി ആൻഡ് പീച്ച് ട്രീ എന്ന അക്കൗണ്ടിംഗ് ഡിപ്ലോമ കൂടി കോഴ്സിനോടൊപ്പം നൽകുന്നതിനാൽ ജോലി സാധ്യത ഇരട്ടിക്കുകയാണ്. കണ്ണൂർ സർവകലാശാലയുടെ ബികോമിന്റെ കൂടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതും യുജിസി നാക് എ ഗ്രേഡോടുകൂടി അംഗീകരിച്ചതുമായ ജെയിൻ യൂണിവേഴ്സിറ്റിയാണ് ആഡ് ഓൺ കോഴ്‌സുകളുടെ സെർറ്റിഫിക്കേഷൻ നൽകുന്നത്.ക്ലാസ്സുകൾക്ക് മികച്ച പഠനത്തിന് ജെയിൻ യൂണിവേഴ്സിറ്റി അവരുടെ മികച്ച ഫാക്കൽറ്റിയുടെ സേവനം ഓൺലൈൻ ആയി നൽകുന്നുണ്ട്. പഠനാനന്തരം പ്ലേസ്മെന്റ് സപ്പോർട്ടും ജെയിൻ യൂണിവേഴ്സിറ്റി ഉറപ്പു നൽകുന്നു.

ന്യൂ ജനറേഷൻ  കോഴ്‌സുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി മഹാത്മാ കോളേജ് ആഡ് ഓൺ കോഴ്‌സുകൾ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ധരായ അധ്യാപകരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

2021 -22 അധ്യനവർഷത്തേക്കുള്ള പ്രവേശനം മഹാത്മാ കോളേജിൽ ആരംഭിച്ചിട്ടുണ്ട്. പ്രവേശനം നേടുന്നതിനും 9895963343 , 9895150237 എന്നീ നമ്പറുകളിലോ മഹാത്മാ കോളേജ് ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

27 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മഹാത്മാ കോളേജ് ഇപ്പോൾ ഗുണമേന്മക്കുള്ള ISO 9005 - 2015 സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.


No comments