JHL

JHL

ഹൈക്കോടതി നിർദേശവും അവഗണിച്ചു :കർണാടകയിൽ നിർബന്ധിത ക്വാറന്റീൻ വ്യാപാരികളെ ബാധിക്കും. ഇടപെടൽ വേണമെന്ന് കുമ്പള വ്യാപാരി കൂട്ടായ്മ.

കുമ്പള(www.truenewsmalayalam.com) : കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ  കർണാടക സർക്കാരിന് കേരള ഹൈക്കോടതി നൽകിയ നിർദേശം  അവഗണിച്ച് നിർബന്ധിത ക്വാറന്റീൻ  ഏർപ്പെടുത്തിയ നടപടി ജില്ലയിലെ നൂറുകണക്കിന് വ്യാപാരികൾക്ക് തിരിച്ചടിയായി.

 ദിവസേന കാസർഗോഡ് നിന്ന്  മംഗലാപുരത്തേക്കും,  തിരിച്ചും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ് കർണാടക സർക്കാർ നടപടി തിരിച്ചടിയായത്. പലചരക്ക്, പച്ചക്കറി, വസ്ത്ര വ്യാപാരികൾ വ്യാപാര ആവശ്യങ്ങൾക്കായി ഏറെ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. പുതിയ നിയമം കാരണം വ്യാപാരികൾക്ക് മംഗലാപുരത്തേക്ക് പോകാനുള്ള സാഹചര്യമാണ് തടസ്സപ്പെട്ടത്.  വിഷയത്തിൽ ജില്ലയിലെ ജനപ്രതിനിധികളും, ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് കുമ്പള വ്യാപാര കൂട്ടായ്മ ആവശ്യപ്പെട്ടു.





No comments