JHL

JHL

സമൂഹത്തിൻ്റെ വ്യത്യസ്ത തുറകളിലുള്ള പ്രതിഭകളെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി ആദരിച്ചു

കാസറഗോഡ്(www.truenewsmalayalam.com) : കാൽ നൂറ്റാണ്ടിലേറെ കാലമായി കലാ-കായിക -സാംസ്കാരിക- കാരുണ്യ മേഖലകളിൽ നിറഞ്ഞ് നിന്ന് പ്രവർത്തിക്കുന്ന "ദുബൈ മലബാർ കലാ സാംസ്കാരിക വേദി" സമൂഹത്തിൻ്റെ വ്യത്യസ്ത തുറകളിൽ മികവ് തെളിയിച്ചവരെ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആദരിച്ചു. ആതുര - വിദ്യഭ്യാസ- ധീരത മേഖലകളിൽ പ്രഭൽഭമതികളെയാണ് വേദി അനുമോദിച്ചത്. ഷോക്കേറ്റ് ജീവൻ അപകടത്തിലായ  മധു എന്ന തൊഴിലാളിയുടെ ജീവൻ രക്ഷിച്ചു നാടിന്റെ അഭിമാനമായി മാറിയ  ഉടുമ്പുന്തല സ്വദേശി  ഹാരിസ് പുനത്തിൽ, ഇ എൻ ടി സർജറിയിൽ ഒന്നാം റാങ്ക് നേടിയ  ഡോക്ടർ സനാ കിറാഷ്, കണ്ണൂർ യൂണിവേഴ്സിറ്റി  ബി എ ഇംഗ്ലീഷ് ഒന്നാം റാങ്ക് നേടിയ   അർഷാബെന്നി, മലയാള മനോരമ ഓൺലൈൻ ഫോർട്ടലിന്റെ ഗുരു വന്ദനം  അവാർഡ് നേടിയ സുഹൈല തഹസീൻ, ബാച്ചിലർ ഓഫ് ഫാർമസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  മറിയമത്ത് തഹാനി, സയൻസ് മെഡിക്കൽ ലബോറട്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ  മുഹമ്മദ്‌ സിറാജ്, എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മറിയമത്ത് അഫ്‌റ എന്നിവർ മികവ് 2021 പരിപാടിയിൽ ആദരങ്ങൾ ഏറ്റുവാങ്ങി.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.എ.അഷ്‌റഫ്‌ അലി ഉദ്ഘാടനം ചെയ്തു. എ.കെ.ആരിഫ് അധ്യക്ഷത വഹിച്ചു.  ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. കാസറഗോഡ് വനിതാ പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  ശ്രീമതി അജിത, ഖത്തർ കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പാകിയാര, വാണിജ്യ പ്രമുഖൻമാരായ ഗഫൂർ എരിയാൽ, ഹനീഫ് ഗോൾഡ് കിംഗ്‌, അലി റ്റാറ്റ, അബ്ദുല്ല ഡിസ്കോ എന്നിവർ മുഖ്യാതിഥികളായിരുന്നു.

 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങലായ ഹനീഫ് പാറ,ജെയിംസ്,ജമീല അഹമ്മദ്, സുകുമാര കുതിരപ്പാടി, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ എന്നിവർ സംസാരിച്ചു.  മൊയ്‌ദീൻ പി എസ്‌, റംഷാദ്, റഹിമാൻ തൊട്ടൻ,ഹനീഫ് ഹാജി പൈവളികെ. കമറുദ്ധീൻ, ബി.എൻ മുഹമ്മദ് അലി, അസ്‌ലം ചൊക്ലെറ്റ്‌, റിയാസ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.





No comments