JHL

JHL

മംഗളുറു വിമാനത്താവളത്തിൽ മുട്ട പുഴുങ്ങുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.58 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ.

മംഗളുറു(www.truenewsmalayalam.com) : മുട്ട പുഴുങ്ങുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.58 ലക്ഷം രൂപയുടെ സ്വർണവുമായി മംഗളുറു വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ.

ദുബൈയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്ന കാസർഗോഡ് സ്വദേശി സലീം അബ്ദുല്ലയാണ് 116.400 ഗ്രാം സ്വർണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.

മുട്ട പുഴുങ്ങുന്ന യന്ത്രത്തിനുള്ളിൽ വിദഗ്ദമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.  ഇയാൾക്കെതിരെ കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്‌തു.





No comments