JHL

JHL

ഗോത്രജനതാകൂട്ടായ്മ കളക്ടറേറ്റ് മാർച്ച് നടത്തി.

കാസർകോട്(www.truenewsmalayalam.com) : വിവിധ ആവശ്യങ്ങളുന്നയിച്ച് ഗോത്രജനതാകൂട്ടായ്മയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. വിദ്യാനഗറിൽനിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിന് മുൻപിൽ സമാപിച്ചു.
എസ്.സി./എസ്.ടി./ടി.എസ്.പി. ആക്ട് നടപ്പാക്കുക, അപേക്ഷകരായ എല്ലാ ആദിവാസി കുടുംബങ്ങൾക്കും കൃഷിഭൂമി വിതരണംചെയ്യുന്നതിനുള്ള നടപടി പൂർത്തീകരിക്കുക, ജനനി-ജന്മരക്ഷ-വിവാഹ സഹായധന കുടിശ്ശിക എത്രയും പെട്ടന്ന് വിതരണംചെയ്യുക, പട്ടികവിഭാഗങ്ങളുടെ വാസയോഗ്യമല്ലാത്ത മുഴുവൻ വീടുകളും 10 ലക്ഷം രൂപ വകയിരുത്തി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.

എ.എസ്. ഫോറം സംസ്ഥാന കൺവീനർ സന്തോഷ് പാലത്തുംപാടൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ പരപ്പച്ചാൽ അധ്യക്ഷനായിരുന്ന. അജിത മാധവൻ, അശ്വനി മാധവൻ, ഭൂസമരസമിതി അംഗം രാധാകൃഷ്ണൻ കൊന്നക്കാട്, തവനം കുഞ്ഞിരാമൻ, കെ.പി.ജെ.എസ്. ജില്ലാ സെക്രട്ടറി കെ.എം.മധു, എസ്.ജെ.പി. സംസ്ഥാന പ്രസിഡന്റ് സനീഷ് പയ്യന്നൂർ, ഭൂസമരസമിതി വനിതാനേതാവ് ഷീബ കെ.തേങ്കയം, ബിന്ദു കൊന്നക്കാട്, രമേശ് മലയാറ്റുകര എന്നിവർ സംസാരിച്ചു.





No comments