JHL

JHL

അജാനൂരിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : അജാനൂരിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. മത്സ്യബന്ധനത്തിന് പോകാനായി കടലില്‍ തോണിയിറക്കുന്നതിനിടെയാണ് അജാനൂര്‍ സ്വദേശിയായ ഗോപാലന്‍ (65) കുഴഞ്ഞു വീണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

 ഉടന്‍ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചന്ദ്രമതി. മക്കള്‍: സജീവന്‍, പ്രകാശന്‍, അജയന്‍, അജിത. മരുമക്കള്‍: ഓമന, സിന, നിഷ, ഉദ്ദീഷ്.





No comments