JHL

JHL

എസ്.എഫ്.ഐ. റിലേ സത്യാഗ്രഹം തുടങ്ങി

കാസർകോട്(www.truenewsmalayalam.com) : കോളേജ് കൗൺസിൽ തീരുമാനങ്ങളിലും പ്രിൻസിപ്പലിന്റെ നടപടികളിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ. കാസർകോട് ഗവ. കോളേജ് യൂണിറ്റ് കമ്മിറ്റി കോളേജിൽ റിലേ സത്യാഗ്രഹം തുടങ്ങി.
ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനംചെയ്തു. അഖിൽ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പ്രവീൺ പാടി, ഇമ്മാനുവൽ എന്നിവർ സംസാരിച്ചു. ദിവസവും തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ രാവിലെമുതൽ വൈകീട്ടുവരെ സമരത്തിന്റെ ഭാഗമായി സത്യാഗ്രഹമിരിക്കും. ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.




No comments