JHL

JHL

മൊഗ്രാൽ "സ്കൂൾ ഓഫ് മാപ്പിള ആർട്സ്'' ഫാത്തിമത്ത് ഷംലയെ അനുമോദിക്കും.

മൊഗ്രാൽ(www.truenewsmalayalam.com) : സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മൊഗ്രാലിന്  അനുവദിച്ചുകിട്ടിയ "സ്കൂൾ ഓഫ് മാപ്പിള ആർട്സ്''ന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി പതിനാലാം രാവ്   ജനപ്രിയ റിയാലിറ്റിഷോയിൽ പാടാൻ അവസരം ലഭിച്ച ഇശൽ ഗ്രാമത്തിലെ കലാകാരി ഫാത്തിമത്ത് ഷംലയെ അനുമോദിക്കും.

2021 ഡിസംബർ 26ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സിന് മൊഗ്രാൽ സ്കൂളിൽ അനുവദിച്ചുകിട്ടിയ കെട്ടിടത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ചടങ്ങിൽ കവി പി എസ് ഹമീദ് മുഖ്യാതിഥിയായി സംബന്ധിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ കലാ- സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

 ഇത് സംബന്ധിച്ച് ചേർന്ന അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ചെയർമാൻ ബഷീർ അഹ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു.മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ കുത്തരിപ്പ്  മുഹമ്മദ്, സാമൂഹിക പ്രവർത്തകൻ പി എം സിദ്ദീഖ് പേരാൽ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. യോഗത്തിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എംഎ മൂസ, കെവി അഷ്‌റഫ്‌, എം എസ് അഷ്‌റഫ്‌, താജുദ്ദീൻ, എം എസ് മുഹമ്മദ്കുഞ്ഞി എന്നിവർ സംബന്ധിച്ചു. കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.





No comments