JHL

JHL

ആരിക്കാടി കടവത്ത് അൻസാറുൽ ഇസ്ലാം യുവജന സംഘം വാർഷികം 21,22,23 തീയ്യതികളിൽ.

  കുമ്പള(www.truenewsmalayalam.com) :ആരിക്കാടി കടവത്ത് അൻസാറുൽ  ഇസ്ലാം യുവജന സംഘത്തിൻ്റെ വാർഷികം 21,22,23 തീയ്യതികളിൽ ആരിക്കാടി കടവത്ത് ശഹീദ് അറബി വലിയുല്ലാഹി നഗറിൽ നടക്കും.
വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് ഇബ്റാഹിം ബാവ കടവത്ത് പതാക ഉയർത്തും.മഖാം സിയാറത്തിന് സ്ഥലം ഖതീബ് കബീർ ഹിമമി നേതൃത്വം നൽകും. മഹല്ല് കമ്മറ്റി പ്രസിഡണ്ട് ഇ എം മുഹമ്മദ്  അധ്യക്ഷത വഹിക്കും.
 സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. മഹല്ല് മുദരിസ് സലീം ഹിമമി അഹ്സനി ആമുഖ പ്രഭാഷണം നടത്തും. ഹാഫിള് അൻവർ അലി സഖാഫി ഷിറിയ,ശുകൂർ ഇർഫാനി ചെമ്പിരിക്ക  ബുർദക്ക് നേത്രത്വം നൽകും.
നഅ്തെ ഷരീഫിന്
മുഈനുദ്ദീൻ ഖാദിരി ബാംഗ്ലൂർ നേതൃത്വം നൽകും.
നസീഹത്തും, സമാപന പ്രാർത്ഥനക്കുംസയ്യിദ് ജലാലുദ്ദീൻ മദനി അൽ ഹാദി മൽജഅ്(ഉജിരെ തങ്ങൾ നേതൃത്വം നൽകും.
 ഡിസംബർ 22 ബുധനാഴ്ച എൻ പി എം സയ്യിദ് ശറഫുദ്ധീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുംകൈ ഉദ്ഘാടനം ചെയ്യും.
പേരോട് മുഹമ്മദ് അസ്ഹരി  പ്രഭാഷണം നടത്തും.
23 ന് നടക്കുന്ന
സമാപന മഹാ സംഗമത്തിൽ മഹല്ല് കമ്മറ്റി ജന.സെക്രട്ടറി എം കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും.
 സ്ഥലം ഖത്തീബ് കബീർ ഹിമമി സഖാഫി ഗോളിയടുക്ക മുഖ്യ പ്രഭാഷണം നടത്തും.
നസീഅത്തും സമാപന പ്രാർത്ഥനക്കും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി
ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും.ഖാസിം എസ് കെ സ്വാഗതം പറയും.
ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തകരെ ആദരിക്കും.
പത്ര സമ്മേളനത്തിൽ കബീർ ഹിമമി ഗോളിയടുക്ക, ഇബ്റാഹിം ബാവ, ആസിഫ് പി പി, ബദറുദ്ധീൻ കൊണ്ടുവളപ്പ്, നൗഷാദ് എം സംബന്ധിച്ചു.



No comments