JHL

JHL

കർണ്ണാടക ബെല്ലാരിയിൽ ഡാമിൽ വീണ് മഞ്ചേശ്വരം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.

മഞ്ചേശ്വരം: കർണ്ണാടക ബെല്ലാരിയിൽ ഡാമിൽ വീണ് മഞ്ചേശ്വരം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.

കുഞ്ചത്തൂരിലെ ചന്ദ്രശേഖര്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ മനീഷാ(22)ണ് കൂട്ടുകാര്‍ക്കൊപ്പം ബല്ലാരിക്ക് സമീപത്തെ ഡാമില്‍ കുളിക്കാന്‍ പോകുന്നതിനിടെ കാൽ വഴുതി വീണ് മരിച്ചത്.കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മോനിഷ സഹോദരിയാണ്.

മനീഷ് മംഗളൂരു ലക്ഷ്മി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. കര്‍ണ്ണാടക ബല്ലാരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സും പഠിച്ചു വരികയായിരുന്നു.





No comments